കണിപ്പൊലിമ

ഗ്രീഷ്മതാപത്തിന്റെ
ഉഗ്രമൂർച്ചയിൽ
സ്നേഹത്തിന്റെ
കർണ്ണികാരങ്ങൾ
പൂവിടുന്നു🌾🌼🏵️
വെയിലേറും തോറും
പൊൻതുടിപ്പേറി
ഉലഞ്ഞാടുന്നു..🫒
കണിപ്പൊലിമയിൽ
കണ്ണാ..
നിന്റെ മുഖം തെളിയുന്നു..
നിന്റെ
ശ്യാമനേത്രങ്ങളിൽ
ജലതരംഗങ്ങളിലെന്നപോലെ
ഞാനിളകുന്നു.
മൃദുഹാസങ്ങളിൽ
ഞാനലിയുന്നു
കണ്ണാ..
പതിവുപോലെ
നീയെന്റെയിമകളെ
ചുംബിച്ചുറക്കുന്നു.
നീയല്ലാതെന്ത്..
നീയില്ലാതെയും!!

സിന്ധു സൂര്യ 🔴

Leave a Reply

Your email address will not be published. Required fields are marked *