ചൂടിൽ വെന്ത് സംസ്ഥാനം; കൂടുതൽ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇടുക്കി: കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് തൃശൂർ ആലപ്പുഴ കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്നലെ ഉയർന്ന താപനില സാധാരണയെക്കാള്‍ 4.4 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ രേഖപ്പെടുത്തി.

തിരുവനന്തപുരം ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 3 മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. പാലക്കാട് ഉയർന്ന താപനില 41°C വരെയും, തൃശൂരില്‍ 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളില്‍ 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.

സാധാരണയെക്കാള്‍ 3 മുതല്‍ 5°C വരെ ചൂട് കൂടാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴ തുടരാനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള 12 ജില്ലകളിലാണ് മഴ സാധ്യത.മലയോര മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴ ലഭിച്ചേക്കും.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തെക്കൻ തമിഴ്നാട് തീരങ്ങളില്‍ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *