റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി ജില്ല; മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

ഇടുക്കി: രാജ്യത്തിന്റെ 75 ാംമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി ജില്ല. ജനുവരി 26 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കും.

17 പ്ലറ്റുണുകളിലായി 500 ഓളം പേര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും.
പോലീസ്, വനംവകുപ്പ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവ പരേഡില്‍ അണിനിരക്കും.

കട്ടപ്പന ഗവ. കോളേജ്, കുളമാവ് നവോദയ വിദ്യാലയം, എം ആര്‍ എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, ജി എച്ച് എസ് എസ് പഴയരിക്കണ്ടം, എസ് എന്‍ എച്ച് എസ് എസ് കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പരേഡില്‍ പങ്കെടുക്കും.

പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകള്‍, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവ പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കും. പരേഡിനുള്ള പരിശീലനവും റിഹേഴ്സലും 23ന് ഐ ഡി എ മൈതാനത്ത് ആരംഭിച്ചിച്ചിരുന്നു.

ഹരിതചട്ടം പാലിച്ചാവും റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങള്‍ക്ക് പരേഡ് കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *