ഉടുമ്പൻചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം

ഇടുക്കി: ഉടുമ്പൻചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്ബന്‍ചോല പാറയ്ക്കല്‍ ഷീലയാണ് മരിച്ചത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

അയല്‍വാസിയായ ശശികുമാറാണ് ഷീലയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 4.30ന് തേനി മെഡിക്കല്‍ കോളേജിലായിരുന്നു ഷീലയുടെ അന്ത്യം.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം. പ്രതി ശശിയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുകയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉടുമ്ബന്‍ചോല ചെല്ലക്കണ്ടം മുപ്പതേക്കര്‍ ഭാഗത്താണ് ആക്രമണം നടന്നത്.

കൃഷിയിടത്തില്‍നിന്ന് മറ്റ് തൊഴിലാളികള്‍ക്കൊപ്പം ഏലക്ക ശേഖരിക്കുന്നതിനിടെ ഷീലയെ ശശികുമാര്‍ ബലമായി പിടിച്ച്‌ കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു.

വാതില്‍ തകര്‍ത്താണ് രണ്ടുപേരെയും പൊലീസ് പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *