സൗജന്യ മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ്   പരിശീലനം

ആലുവ: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ പാസായതും, പ്ലസ് ടു പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് 2024 -ലെ മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സിനുള്ള സൗജന്യ പരിശീലനം ഏപ്രില്‍ 1ന് ആരംഭിക്കും.

പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ ബി സി ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റും അനുവദനീയമാണ്.

പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി), എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു പഠനം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മാര്‍ച്ച് 25ന് മുന്‍പ് രക്ഷിതാവിനോടൊപ്പം ഹാജരാക്കണം.

അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0484-2623304

Leave a Reply

Your email address will not be published. Required fields are marked *