അധ്യാപകനെ പൂർവ വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് എൻഐടിയില്‍ പ്രൊഫസർക്ക് കുത്തേറ്റു. പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഓഫിസില്‍ വച്ചാണ് അധ്യാപകനെ പൂർവ വിദ്യാർത്ഥി കുത്തിയത്.

ഇദ്ദേഹം മുൻപ് പഠിപ്പിച്ചിരുന്ന ഐഐടിയിലെ വിദ്യാർഥി ആയിരുന്ന ആളാണ് കുത്തിയത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തു. എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടർന്നാണ് കുത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *