ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ച് കോതമംഗലം സ്വദേശിയായ ഡ്രൈവർ മരിച്ചു

കോതമംഗലം: മ്ലാവ് റോഡിന് കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശി വിജില്‍ ആണ് മരിച്ചത്. കോതമംഗലം തട്ടേക്കാട് വെച്ച്‌ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്.

എറണാകുളം കളപ്പാറയില്‍ രോഗിയുമായി ആശുപതിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു.  ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതോടെ ഓട്ടോ മറിയുകയായിരുന്നു.

ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തുടർന്ന് വിദഗ്ധ ചികിത്സക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2 മണിയോടെ മരണപ്പെടുകയായിരുന്നു.

വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇതിനിടയില്‍ ഇന്നലെ മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. പള്ളനാട് മംഗളംപാറ സ്വദേശി തങ്കത്തിനാണ് പരിക്കേട്ടിരിക്കുന്നത്.

വനാതിര്‍ത്തിയില്‍ കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ അക്രമണം.

തങ്കം സ്പ്രിങ്ളറില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച്‌ ഇയാളെ പൊക്കി എറിയുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ഭാര്യ മകനെ വിളിച്ചറിയച്ചതിനെ തുടർന്ന് മകനും നാട്ടുകാരുമെത്തി വനം വകുപ്പിന്റെ ജീപ്പില്‍ മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ തങ്കത്തിന് പ്രാഥമിക ചികിത്സ നല്‍കി.

ശേഷം തങ്കത്തിനെ വിദഗ്ധ ചികിത്സക്കായി ഉദുമല്‍പ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി, ജോമോന്‍ തോമസ്, റെയ്ഞ്ച് ഓഫീസര്‍ അബ്ജു.കെ.അരുണ്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *