ഇടുക്കിയിലും പെരുമ്പാവൂരിലും ഉണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് രണ്ടിടത്ത് ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിനോദ സഞ്ചാരികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇടുക്കി വട്ടക്കണ്ണിപ്പാറയിലും പെരുമ്പാവൂരിലുമാണ് അപകടം നടന്നത്.

വട്ടക്കണ്ണിപ്പാറയില്‍ വിനോദ സഞ്ചാരികളുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് റജീന (35), സംഘത്തിലുണ്ടായിരുന്ന ഏഴ് വയസുകാരി സന എന്നിവരുമാണ് മരിച്ചത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ശിവഗംഗയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.

പെരുമ്പാവൂർ വട്ടക്കാട്ടുപടിയില്‍ കാർ ലോറിക്ക് പിന്നിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടം ഉണ്ടായത്.

ഈ സംഭവത്തിലാണ് കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി ജുനൈദ് (26) മരിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹഫ്ത്ത, മുഷ്റഫ, റമീസ്, റിയാസ്,ഒരു കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച്‌ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടാറിംഗ് മിക്സ്സർ മെഷീനിലും ലോറിയുടെ പിറകിലും ഇടിച്ചാണ് നിന്നത്.മലപ്പുറത്ത് നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രികര്‍. അപകടത്തില്‍ കാർ ഭാഗീകമായി തകർന്നു. ജുനൈദിൻ്റെ മൃതദേഹം പെരുമ്ബാവൂർ സാൻജോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *